തവനൂരിൽ മരം കടപുഴകി വീണു; മലപ്പുറത്തിന്റെ സുൽത്താൻ ജയിച്ചു കയറി

നിയമസഭാ തെരഞ്ഞെടുപ്പിൽ വാശിയേറിയ മത്സരം നടന്ന തവനൂരിൽ കെ ടി ജലീലിന് വിജയം. യുഡിഎഫ് വലിയ പ്രതീക്ഷയോടെ നിർത്തിയ ഫിറോസ് കുന്നംപറമ്പിലിനെ 3066 വോട്ടുകൾക്കാണ് ജലീൽ പരാജയപ്പെടുത്തിയത്.
 

നിയമസഭാ തെരഞ്ഞെടുപ്പിൽ വാശിയേറിയ മത്സരം നടന്ന തവനൂരിൽ കെ ടി ജലീലിന് വിജയം. യുഡിഎഫ് വലിയ പ്രതീക്ഷയോടെ നിർത്തിയ ഫിറോസ് കുന്നംപറമ്പിലിനെ 3066 വോട്ടുകൾക്കാണ് ജലീൽ പരാജയപ്പെടുത്തിയത്. അതേസമയം ശക്തമായ മത്സരം കാഴ്ചവെക്കാൻ ഫിറോസിന് സാധിച്ചു

2016ൽ 17,604 വോട്ടുകളുടെ ഭൂരിപക്ഷമാണ് ജലീലിന് ലഭിച്ചിരുന്നത്. ഇത്തവണ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു. എങ്കിലും ബന്ധുനിയമന വിവാദത്തിൽ പെട്ട് രാജിവെക്കേണ്ടി വന്ന ജലീലിന് വിജയം വലിയൊരു ആശ്വാസമാണ്. പൊതുവെ യുഡിഎഫ് ആഭിമുഖ്യം പുലർത്തുന്ന മണ്ഡലത്തിൽ ജലീൽ ഉണ്ടാക്കിയെടുത്ത ജനകീയ അടിത്തറ തകർക്കാൻ കോൺഗ്രസ്-ലീഗ് സഖ്യത്തിന് സാധിച്ചില്ല