{"vars":{"id": "89527:4990"}}

താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി; കാർ കണ്ടെത്തി, അന്വേഷണം തുടരുന്നു

 
[ad_1]

കോഴിക്കോട് താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. പറമ്പിൽ ബസാർ ചെറുപറ്റ ഒടിപുനത്ത് അർഷാദിനെയാണ്(33) കാണാനില്ലെന്ന് ഭാര്യ ഷഹല പോലീസിൽ പരാതി നൽകിയത്. അർഷാദിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കാർ കണ്ടെത്തിയിട്ടുണ്ട്

കാറിന്റെ മുൻഭാഗത്തെ ഗ്ലാസ് തകർത്ത നിലയിലാണ്. പോലീസ് എത്തി കാർ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് സൂചന.
 


[ad_2]