തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചില വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും

തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം വർധിക്കുന്നതിനെ തുടർന്ന് തിരുവനന്തപുരം കോര്പ്പറേഷനിലെ 11 ഡിവിഷനുകള് ക്രിട്ടിക്കല് കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര് ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. പൂങ്കുളം,
 

തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം വർധിക്കുന്നതിനെ തുടർന്ന് തിരുവനന്തപുരം കോര്‍പ്പറേഷനിലെ 11 ഡിവിഷനുകള്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.

പൂങ്കുളം, വലിയതുറ, വെങ്ങാനൂര്‍, പൗണ്ടുകടവ്, പൊന്നുമംഗലം, അണമുഖം, മുടവന്‍മുകള്‍, ചന്തവിള, മുള്ളൂര്‍, തൃക്കണ്ണാപുരം, ബീമാപ്പള്ളി ഈസ്റ്റ് ഡിവിഷനുകളെയാണ് ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത്.

ഇവിടെങ്ങളിൽ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കർശനമാക്കും. ശനിയാഴ്ചയും ഞായറാഴ്ചയും സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഈ സ്ഥലങ്ങളില്‍ എല്ലാ ദിവസവും ബാധകമായിരിക്കുമെന്ന് അറിയിപ്പില്‍ വ്യക്തമാക്കി.