തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണം: സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണത്തിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹർജി കേരള ഹൈക്കോടതി
 

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണത്തിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹർജി കേരള ഹൈക്കോടതി നേരെത്തെ തള്ളിയിരുന്നു. അതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

വിമാനത്താവള നടത്തിപ്പ് കൈമാറുന്നതിനുള്ള ലേലനടപടികളിൽ പാളിച്ചകൾ ഉണ്ടായിരുന്നു. സംസ്ഥാന സർക്കാരിനെ ബോധപൂർവ്വം ഒഴിവാക്കി, പൊതുതാത്പര്യത്തിനും ഫെഡറൽ തത്വങ്ങൾക്കും വിരുദ്ധമായാണ് വിമാനത്താവളനടത്തിപ്പ് കൈമാറിയതെന്നും സർക്കാർ ഹർജിയിൽ ആരോപിക്കുന്നു.

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരെ സർക്കാരിന്റെ ഹർജി ഒക്ടോബറിലാണ് ഹൈക്കോടതി തള്ളിയത്.