{"vars":{"id": "89527:4990"}}

തിരുവല്ലയിൽ പുല്ലരിയാൻ പോയ 48കാരൻ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചു

 
[ad_1]

തിരുവല്ലയിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് 48കാരൻ മരിച്ചു. തിരുവല്ല മേപ്രാലിൽ പുല്ല് അരിയാൻ പോയ തട്ടുതറയിൽ വീട്ടിൽ റെജിയാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്

പള്ളിയിലേക്കുള്ള സർവീസ് ലൈനാണ് ശക്തമായ കാറ്റിലും മഴയിലും പൊട്ടിവീണത്. വൈദ്യുതി ലൈൻ പൊട്ടി വീണിട്ടും വൈദ്യുതി ബന്ധം വിച്ഛേദിക്കാത്തത് വീഴ്ചയായാണ് ആരോപണമുയരുന്നത്

അതേസമയം ഷോക്കേറ്റത് അനധികൃതമായി വലിച്ച ഇലക്ട്രിക് വയറിൽ നിന്നാണെന്ന് കെഎസ്ഇബി പ്രതികരിച്ചു. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.
 


[ad_2]