{"vars":{"id": "89527:4990"}}

തിരൂരിൽ നിന്ന് വ്യാഴാഴ്ച മുതൽ കാണാതായ 17കാരനായുള്ള തെരച്ചിൽ തുടരുന്നു

 
[ad_1]

മലപ്പുറം തിരൂരിൽ നിന്ന് വ്യാഴാഴ്ച കാണാതായ 17കാരനെ ഇനിയും കണ്ടെത്താനായില്ല. അബ്ദുൽ ജലീലിന്റെ മകൻ ഡാനിഷ് മുഹമ്മദിനെയാണ് കാണാതായത്. വ്യാഴാഴ്ച രാവിലെ യൂണിഫോം ധരിച്ച് സ്‌കൂളിലേക്ക് പുറപ്പെട്ട കുട്ടിയെ പിന്നീട് കാണാതാകുകയായിരുന്നു.

രാവിലെ എട്ട് മണിയോടെ ഡാനിഷിനെ ചിലർ തിരൂർ ടൗണിൽ വെച്ച് കണ്ടിരുന്നു. വീട്ടിൽ നിൽക്കാനോ പഠിക്കാനോ തനിക്ക് കഴിയുന്നില്ലെന്നും മുംബൈയിൽ പോയി ജോലി ചെയ്ത് ജീവിക്കാനാണ് ആഗ്രഹമെന്നും ഡാനിഷ് ഒരു കൂട്ടുകാരനോട് പറഞ്ഞതായി വിവരം ലഭിച്ചിട്ടുണ്ട്

തിരൂരിൽ നിന്ന് മുംബൈയിലേക്ക് ട്രെയിനുകൾ ഉള്ളതിനാൽ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
 


[ad_2]