തീവ്രവാദികൾ എത്തിയത് സർക്കാർ അറിഞ്ഞില്ല; കേരളത്തിൽ നിയമസംവിധാനം തകർന്നുവെന്ന് മുല്ലപ്പള്ളി

അൽഖ്വയ്ദ ബന്ധമുള്ള മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ എൻഐഎ അറസ്റ്റ് ചെയ്ത സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സംസ്ഥാനത്ത് തീവ്രവാദികൾ എത്തിയിട്ടും കേരള
 

അൽഖ്വയ്ദ ബന്ധമുള്ള മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ എൻഐഎ അറസ്റ്റ് ചെയ്ത സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സംസ്ഥാനത്ത് തീവ്രവാദികൾ എത്തിയിട്ടും കേരള സർക്കാർ അറിഞ്ഞില്ലെന്ന് രാമചന്ദ്രൻ കുറ്റപ്പെടുത്തി

ഇന്റലിജൻസ് വിഭാഗത്തിന്റെ വീഴ്ചയാണിത്. കേരളത്തിൽ നിയമസംവിധാനം തകർന്നു. ദുബൈയിൽ നിന്ന് യുഎഇ കോൺസുലേറ്റിലേക്ക് ഈന്തപ്പഴം കൊണ്ടുവന്ന സംഭവത്തിൽ കസ്റ്റംസ് കേസെടുത്തത് അത്ഭുതപ്പെടുത്തുന്ന വാർത്തയാണ് ഇതോടെ കള്ളക്കടത്തിൽ സർക്കാരിന്റെ പങ്ക് വ്യക്തമായി

മതത്തെ ദുരുപയോഗം ചെയ്യാനാണ് സർക്കാരിന്റെ ശ്രമം. ഒരു കൂട്ടം മന്ത്രിമാരും ഉപജാപക സംഘങ്ങളുമാണ് നാടിനെ നശിപ്പിക്കുന്നത്. ഭരണകൂട ഭീകരതക്ക് നേതൃത്വം നൽകുന്നത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിക്ക് രാജിവെക്കാൻ സമയമായിരിക്കുന്നുവെന്നും രാമചന്ദ്രൻ പറഞ്ഞു.