തൂണേരിയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് യോഗം; മുപ്പതോളം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ്

കോഴിക്കോട് തൂണേരിയില് കൊവിഡ് മാനദണ്ഡങ്ങള് ലംഘിച്ച് യോഗം ചേര്ന്നതിന് മുപ്പതോളം ലീഗ് പ്രവര്ത്തകര്ക്കെതിരെ പൊലീസ് കേസ്. കൊവിഡ് മാനദണ്ഡങ്ങള് ലംഘിച്ച് മുസ്ലിം ലീഗ് യോഗം ചേര്ന്നതിനാണ് ഇവര്ക്കെതിരെ
 

കോഴിക്കോട് തൂണേരിയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് യോഗം ചേര്‍ന്നതിന് മുപ്പതോളം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മുസ്‌ലിം ലീഗ് യോഗം ചേര്‍ന്നതിനാണ് ഇവര്‍ക്കെതിരെ നാദപുരം പൊലീസ് കേസെടുത്തത്.

ജൂലൈ അഞ്ചിന് പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം വിളിച്ചുചേര്‍ത്തിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് തൂണേരിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയാണ് കേസ്. യോഗത്തില്‍ പങ്കെടുത്തവരില്‍ മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കണ്ടാലറിയാവുന്ന 32 പേര്‍ക്ക് എതിരെയാണ് പൊലീസ് കേസെടുത്തത്. കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചവരിലേറെയും തൂണേരി സ്വദേശികളാണ്.