തെയ്യം ഭക്തരെ ഓടിച്ചിട്ട് തല്ലിയ സംഭവം; സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

കാസർകോട് അലാമിപ്പള്ളി തെരുവത്ത് ലക്ഷ്മി നഗർ ഭഗവതി ക്ഷേത്രത്തിൽ കെട്ടിയാടിയ തെയ്യക്കോലത്തിന്റെ അടിയേറ്റ് നിരവധി ആളുകൾക്ക് പരുക്കേറ്റ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കലക്ടറും
 

കാസർകോട് അലാമിപ്പള്ളി തെരുവത്ത് ലക്ഷ്മി നഗർ ഭഗവതി ക്ഷേത്രത്തിൽ കെട്ടിയാടിയ തെയ്യക്കോലത്തിന്റെ അടിയേറ്റ് നിരവധി ആളുകൾക്ക് പരുക്കേറ്റ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കലക്ടറും ജില്ലാ പോലീസ് മേധാവിയും അന്വേഷിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ കമ്മീഷൻ അംഗം പി മോഹൻദാസ് ആവശ്യപ്പെട്ടു.

മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തതത്. ഡിംസബറിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. നവംബർ 2ന് നടന്ന കളിയാട്ടത്തിലാണ് കേസിനാധാരമായ സംഭവം. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ തോറ്റമാണ് ഭക്തരെ ഓടിച്ചിട്ട് തല്ലിയത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും വലിയ ചർച്ചയാകുകയും ചെയ്തിരുന്നു

ഭക്തർക്ക് നേരെ വടിയോങ്ങുന്ന ആചാരമാണ് മൂവാളംകുഴി ചാമുണ്ഡിയുടേത്. എന്നാൽ തെരുവത്ത് ക്ഷേത്രത്തിൽ നടന്നത് കരുതിക്കൂട്ടിയുള്ള മർദനമാണെന്നുവരെ ആരോപണം ഉയർന്നിരുന്നു.