തൊടുപുഴ മേഖലയിൽ ഡങ്കിപ്പനി പടരുന്നു; പത്ത് പേർ ആശുപത്രിയിൽ

കൊവിഡ് ഭീതിക്കിടെ ഇടുക്കിയിൽ ഡെങ്കിപ്പനിയും പടരുന്നു. തൊടുപുഴ മേഖലയിൽ പത്ത് പേർക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു. ആരോഗ്യപ്രവർത്തകർ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ തിരക്കിലായതിനാൽ ഡങ്കിപ്പനിയെ ചെറുക്കാൻ വീട്ടിരിക്കുന്ന ഓരോരുത്തരും
 

കൊവിഡ് ഭീതിക്കിടെ ഇടുക്കിയിൽ ഡെങ്കിപ്പനിയും പടരുന്നു. തൊടുപുഴ മേഖലയിൽ പത്ത് പേർക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു. ആരോഗ്യപ്രവർത്തകർ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ തിരക്കിലായതിനാൽ ഡങ്കിപ്പനിയെ ചെറുക്കാൻ വീട്ടിരിക്കുന്ന ഓരോരുത്തരും സഹകരിക്കണമെന്ന് ഡിഎംഒ അറിയിച്ചു.

തൊടുപുഴ നഗരസഭയിലും ആലക്കോട്, കോടിക്കുളം പഞ്ചായത്തുകളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തിയ പത്ത് പേരും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ലോക്ക് ഡൗൺ നിലവിൽ വന്നതിന് ശേഷം മേഖലയിലെ ശുചീകരണ പ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കുകയാണ്. ഇതിന് പിന്നാലെ വേനൽമഴയുടെ വരവും ഡെങ്കിപ്പനി വ്യാപനം വർധിപ്പിച്ചു

ശുദ്ധജലത്തിൽ മുട്ടയിട്ട് പെരുകുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. അലക്ഷ്യമായി വലിച്ചെറിയുന്ന പാഴ് വസ്തുക്കൾ, ടയറുകൾ, ചിരട്ടകൾ തുടങ്ങിയവയിൽ വെള്ളം കെട്ടിക്കിടക്കുന്നത് കൊതുകുകളുടെ പ്രജനനത്തിന് വഴിവെക്കും. ലോക്ക് ഡൗണിൽ വീട്ടിലിരിക്കുന്ന എല്ലാവരും പരിസര ശുചീകരണത്തിന് തയ്യാറാകണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.