ദേവനന്ദയുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി; മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം

കൊല്ലം ഇളവൂരിൽ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദേവനന്ദയുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. മുങ്ങിമരണമെന്നാണ് പ്രാഥമിക നിഗമനം. ദേവനന്ദയുടെ ശ്വാസകോശത്തിലും വയറ്റിലും വെള്ളവും ചെളിയും കണ്ടെത്തിയിട്ടുണ്ട്. കണ്ണനെല്ലൂർ
 

കൊല്ലം ഇളവൂരിൽ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദേവനന്ദയുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. മുങ്ങിമരണമെന്നാണ് പ്രാഥമിക നിഗമനം. ദേവനന്ദയുടെ ശ്വാസകോശത്തിലും വയറ്റിലും വെള്ളവും ചെളിയും കണ്ടെത്തിയിട്ടുണ്ട്.

കണ്ണനെല്ലൂർ സി ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിയിരുന്നു. പന്ത്രണ്ടരയോടെയാണ് പോസ്റ്റുമോർട്ടത്തിനായി ദേവനന്ദയുടെ മൃതദേഹം എത്തിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോയി.

ഇളവൂർ കിഴക്കേക്കരയിൽ ധനീഷ്ഭവനിൽ പ്രദീപ്കുമാറിന്റെയും ധന്യയുടെയും മകളാണ് ദേവനന്ദ. വാക്കനാട് സരസ്വതി വിദ്യാലയം ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് കുട്ടിയെ കാണാതായത്. ഇന്ന് രാവിലെ ഏഴേ മുക്കാലോടെ മൃതദേഹം ആറ്റിൽ കണ്ടെത്തുകയായിരുന്നു