നെടുങ്കണ്ടം കസ്റ്റഡി മരണം: സിബിഐക്ക് ഹൈക്കോടതിയുടെ വിമർശനം, ആറ് പോലീസുകാരെയും ഉടൻ വിട്ടയക്കണം

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പോലീസുകാരെ എത്രയും വേഗം വിട്ടയക്കണമെന്ന് സിബിഐക്ക് ഹൈക്കോടതിയുടെ നിർദേശം. കേസിൽ രൂക്ഷ വിമർശനമാണ് ഹൈക്കോടതിയുടെ ഭാഗത്തു നിന്നുണ്ടായത്. അറസ്റ്റ് ചെയ്ത
 

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പോലീസുകാരെ എത്രയും വേഗം വിട്ടയക്കണമെന്ന് സിബിഐക്ക് ഹൈക്കോടതിയുടെ നിർദേശം. കേസിൽ രൂക്ഷ വിമർശനമാണ് ഹൈക്കോടതിയുടെ ഭാഗത്തു നിന്നുണ്ടായത്. അറസ്റ്റ് ചെയ്ത ആറ് പോലീസുകാരെയും വിട്ടയക്കാനാണ് കോടതി നിർദേശം

ജാമ്യ ഉത്തരവ് ചോദ്യം ചെയ്യാതെ പ്രതികളെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് നടപടി. പ്രതികൾക്ക് മുമ്പ് അനുവദിച്ച ജാമ്യം സിബിഐ ഒരിടത്തും ചോദ്യം ചെയ്തിട്ടില്ല. ഇവരെ അന്യായമായാണ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തതെന്നും കോടതി ചൂണ്ടിക്കാട്ടി

എഎസ്‌ഐമാരായ റെജിമോൻ, റോയ് പി വർഗീസ്, സിവിൽ പോലീസ് ഓഫീസർമാരായ എസ് നിയാസ്, സജീവ് ആന്റണി, ജിതിൻ കെ ജോർജ്, ഹോം ഗാർഡ് കെ എം ജയിംസ് എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. അതേസമയം എസ് ഐ സാബുവിന്റെ അറസ്റ്റ് നിലനിൽക്കും. ജാമ്യ ഹർജി തള്ളിയ ശേഷമായിരുന്നു സാബുവിനെ അറസ്റ്റ് ചെയ്തത്.