നെയ്യാറ്റിൻകര നഗരസഭാ കൗൺസിലിൽ കയ്യാങ്കളി; ചെയർപേഴ്‌സണും പ്രതിപക്ഷ നേതാവും ബോധംകെട്ട് വീണു

നെയ്യാറ്റിൻകര നഗരസഭാ കൗൺസിലിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. ഇരുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ചെയർപേഴ്സണും പ്രതിപക്ഷ നേതാവും നിലത്തു വീണു. ബോധരഹിതരായ ഇരുവരെയും ജനറൽ ആശുപത്രിയിൽ
 

നെയ്യാറ്റിൻകര നഗരസഭാ കൗൺസിലിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. ഇരുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ചെയർപേഴ്‌സണും പ്രതിപക്ഷ നേതാവും നിലത്തു വീണു. ബോധരഹിതരായ ഇരുവരെയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വിജിലൻസ് അന്വേഷണം നേരിടുന്ന ചെയർപേഴ്‌സൺ ഹീബ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെച്ചതോടെയാണ് അതീവ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വാക്കേറ്റത്തിനും കയ്യാങ്കളിക്കും ഇടയിൽ ചെയർപേഴ്‌സണും പ്രതിപക്ഷ നേതാവ് ലളിതയും ബോധംകെട്ട് വീഴുകയായിരുന്നു.

പ്രതിഷേധവുമായി എത്തിയ കോൺഗ്രസ് പ്രവർത്തകർ നഗരസഭാ ഗേറ്റിന് മുന്നിൽ കുത്തിയിരുന്നു. ചെയർപേഴ്‌സന്റെ കോലവും ഇവർ കത്തിച്ചു. പോലീസ് ഇടപെട്ടാണ് ഇവരെ നീക്കിയത്.