നേമം കേരളത്തിലെ ഗുജറാത്താണെന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്ന് കുമ്മനം

കേരളത്തിലെ ഗുജറാത്താണ് നേമം എന്ന നിലപാടിലുറച്ച് കുമ്മനം രാജശേഖരൻ. കുമ്മനം നടത്തിയ അഭിപ്രായ പ്രകടനം നേരത്തെ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് പരാമർശം ആവർത്തിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതൽ
 

കേരളത്തിലെ ഗുജറാത്താണ് നേമം എന്ന നിലപാടിലുറച്ച് കുമ്മനം രാജശേഖരൻ. കുമ്മനം നടത്തിയ അഭിപ്രായ പ്രകടനം നേരത്തെ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് പരാമർശം ആവർത്തിച്ചത്.

രാജ്യത്ത് ഏറ്റവും കൂടുതൽ വികസനം നടക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. നേമത്തെ ജനങ്ങൾ തുടർച്ചയായി ബിജെപിക്കൊപ്പം വികസനത്തിനായി വോട്ട് ചെയ്യുന്നു. വികസിത കേരളത്തിന് നേമത്തിന്റെ പിന്തുണയുണ്ടെന്നാണ് അർഥമാക്കിയതെന്നും കുമ്മനം പറഞ്ഞു

നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കണോയെന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. സ്ഥാനാർഥിത്വം തീരുമാനിക്കുന്നത് പാർട്ടിയാണ്. അത് ഉചിതമായ സമയത്തുണ്ടാകും. നേമത്തെ ബിജെപിക്ക് വെല്ലുവിളിയില്ലെന്നും കുമ്മനം പറഞ്ഞു