{"vars":{"id": "89527:4990"}}

പിണറായി വിജയൻ പൂർണ സംഘിയായി മാറി; എല്ലാവരുടെയും ഓർമയിൽ ഉമ്മൻ ചാണ്ടിയെന്നും മുരളീധരൻ

 
[ad_1]

മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ സംഘിയായി മാറിയെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. വിഴിഞ്ഞം എന്നാൽ എല്ലാവരുടെയും ഓർമയിൽ ഉമ്മൻ ചാണ്ടിയാണ്. ബിജെപി മന്ത്രിയുടെ സാന്നിധ്യത്തിൽ മൻമോഹൻ സിംഗിനെ പിണറായി വിജയൻ കുറ്റപ്പെടുത്തി. പാർട്ടി വോട്ടുകൾ ബിജെപി വിഴുങ്ങുന്നുവെന്ന സിപിഎം ആശങ്ക പിണറായിക്കില്ല

തെരഞ്ഞെടുപ്പ് പരാജയങ്ങളിൽ നിന്ന് ഒന്നും പഠിച്ചിട്ടില്ല. സ്പീക്കറുടേത് മാതൃകാപരമായ നിലപാടാണ്. വിഴിഞ്ഞം പദ്ധതിയിൽ ഉമ്മൻ ചാണ്ടിയെ സ്മരിച്ച സ്പീക്കർ ഷംസീറിന്റെ നിലപാടിനെ കെ മുരളീധരൻ പ്രസംശിച്ചു

പിണറായിയുടെ മുന്നിൽ നിന്ന് പ്രസംഗിക്കാൻ പ്രയാസമുണ്ടാകും, എങ്കിലും ഉമ്മൻ ചാണ്ടിയുടെ പങ്ക് ഷംസീർ എടുത്തു പറഞ്ഞത് മാതൃകാപരമാണ്. തുറമുഖത്തിന്റെ ക്രെഡിറ്റ് ഉമ്മൻ ചാണ്ടിക്ക് തന്നെയാണെന്നും മുരളീധരൻ പറഞ്ഞു
 


[ad_2]