പുത്തൻകുരിശ് പള്ളിയിൽ ഓർത്തഡോക്‌സ് വിഭാഗം പ്രാർഥന നടത്തി; യാക്കോബായ വിഭാഗം താക്കോൽ കൈമാറി

എറണാകുളം പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം പ്രാർഥന നടത്തി. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് പള്ളിയിൽ പ്രവേശിക്കാൻ ഓർത്തഡോക്സ് വൈദികരും
 

എറണാകുളം പുത്തൻകുരിശ് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ ഓർത്തഡോക്‌സ് വിഭാഗം പ്രാർഥന നടത്തി. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് പള്ളിയിൽ പ്രവേശിക്കാൻ ഓർത്തഡോക്‌സ് വൈദികരും വിശ്വാസികളും എത്തിയത്. ഇവരെ യാക്കോബായ വിഭാഗം ആദ്യം തടഞ്ഞെങ്കിലും പോലീസ് എത്തിയതോടെ താക്കോൽ കൈമാറുകയായിരുന്നു

യാക്കോബായ സഭ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ ഇടവക കൂടിയാണ് പുത്തൻകുരിശ് പള്ളി. ഓർത്തഡോക്‌സ് വിഭാഗക്കാരെ പള്ളിയിൽ കയറ്റാതിരിക്കാനായി യാക്കോബായ വിഭാഗം പള്ളിക്ക് മുന്നിൽ തടിച്ചുകൂടുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു. എന്നാൽ പോലീസ് ഇടപെട്ടതോടെ പള്ളിയുടെ താക്കോൽ കൈമാറുകയാണെന്നും സുപ്രീം കോടതി വിധി മാനിക്കുന്നതായും ഇവർ അറിയിച്ചു

പ്രതിരോധിക്കാനുള്ള കരുത്ത് ഇടവകക്ക് ഉണ്ടെങ്കിലും കോടതി വിധി മാനിക്കുകയാണെന്ന് യാക്കോബായ പള്ളി വികാരി ഫാദർ ജോർജ് പാറക്കാട്ടിൽ പ്രതികരിച്ചു. ഫാദർ തോമസ് ചകിരിയലിന്റെ നേതൃത്വത്തിലാണ് ഓർത്തഡോക്‌സ് വിഭാഗം പ്രാർഥന നടത്തിയത്.