പൂന്തുറ കോവിഡ് സൂപ്പർ സ്പ്രെഡ്; തടയാൻ ആക്ഷൻ പ്ലാൻ തയ്യാറാക്കി ആരോ​ഗ്യമന്ത്രി കെ കെ ശൈലജ

തിരുവനന്തപുരത്ത് കോവിഡ് സമ്പർക്ക രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ സൂപ്പർ സ്പ്രെഡ് ഒഴിവാക്കാൻ ആക്ഷൻ പ്ലാൻ തയ്യാറാക്കിയെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതല
 

തിരുവനന്തപുരത്ത് കോവിഡ് സമ്പർക്ക രോ​ഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ സൂപ്പർ സ്‌പ്രെഡ് ഒഴിവാക്കാൻ ആക്ഷൻ പ്ലാൻ തയ്യാറാക്കിയെന്ന് ആരോ​​ഗ്യ മന്ത്രി കെ.കെ ശൈലജ. മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതല യോഗം ചേർന്നാണ് ആക്ഷൻ പ്ലാൻ തയ്യാറാക്കിയത്.

മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് ആക്ഷൻ പ്ലാൻ തയ്യാറാക്കിയത്. സൂപ്പർ സ്‌പ്രെഡിലേക്ക് പോയ പൂന്തുറ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പ്രത്യേകം ക്ലസ്റ്ററായി തിരിച്ച് കർശന നടപടികൾ സ്വീകരിക്കുമെന്ന് ആരോ​ഗ്യ മന്ത്രി വ്യക്തമാക്കി.

രോഗ വ്യാപനം കൂടിയ പ്രദേശങ്ങളിൽ പരിശോധനകൾ വ്യാപിപ്പിക്കാൻ തീരുമാനിച്ചു. എത്രയും വേഗം രോഗബാധിതരെ കണ്ടെത്തുകയും അവരുമായി സമ്പർക്കത്തിലുള്ളവരെ ക്വാറന്റൈനിലാക്കുന്നതുമാണ്. ഇതുസംബന്ധിച്ച ഗൈഡ്‌ലൈൻ പുറത്തിറക്കിയിട്ടുണ്ട്. എല്ലാവരും ക്വാറന്റൈൻ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണെന്ന് മന്ത്രി നിർദ്ദേശിച്ചു.

എല്ലാ ദിവസവും യോഗം കൂടി പ്രവർത്തനങ്ങൾ വിലയിരുത്തി നടപടികൾ സ്വീകരിക്കും. രോഗബാധിത പ്രദേശങ്ങളിൽ വിവിധ മാർഗങ്ങളിലൂടെ ബോധവത്ക്കരണം ശക്തിപ്പെടുത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.