പ്രണയിച്ച് മൂന്ന് മാസം മുമ്പ് വിവാഹിതരായ യുവാവും യുവതിയും ആത്മഹത്യ ചെയ്ത നിലയിൽ

മൂന്ന് മാസം മുമ്പ് പ്രണയിച്ച് വിവാഹിതരായ യുവാവും യുവതിയും തൂങ്ങിമരിച്ച നിലയിൽ. കാസർകോട് പൊയിനാച്ചിയിലാണ് സംഭവം. ഉദുമ സ്വദേശി ജിഷാന്ത്(28), ബദിയടുക്ക സ്വദേശി ജയകുമാരി(22) എന്നിവരാണ് ആത്മഹത്യ
 

മൂന്ന് മാസം മുമ്പ് പ്രണയിച്ച് വിവാഹിതരായ യുവാവും യുവതിയും തൂങ്ങിമരിച്ച നിലയിൽ. കാസർകോട് പൊയിനാച്ചിയിലാണ് സംഭവം. ഉദുമ സ്വദേശി ജിഷാന്ത്(28), ബദിയടുക്ക സ്വദേശി ജയകുമാരി(22) എന്നിവരാണ് ആത്മഹത്യ ചെയ്തത്. പരവനടുക്കം പുള്ളത്തൊട്ടിയിലെ ക്വാർട്ടേഴ്‌സിന്റെ കിടപ്പുമുറിയിലാണ് ഇവർ തൂങ്ങിമരിച്ചത്.

സമീപത്തെ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന സ്ത്രീ ഇവരുടെ വീട്ടിൽ നിന്നും ആളനക്കമൊന്നും ഇല്ലാതിരുന്നതോടെ ക്വാർട്ടേഴ്‌സ് ഉടമയുടെ വീട്ടിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഭർത്താവിനെയും രണ്ട് വയസ്സുള്ള മകനെയും ഉപക്ഷേിച്ചാണ് ജയകുമാരി ജിഷാന്തിനൊപ്പം പോയത്. ജയകുമാരിക്കെതിരെ ഭർത്താവിന്റെ പരാതിയിൽ നവംബർ 27ന് പോലീസ് കേസെടുത്തിരുന്നു. ഇതിൽ ജാമ്യമെടുത്ത ജയകുമാരി തനിക്ക് ജിഷാന്തിനൊപ്പം പോകാനാണ് താത്പര്യമെന്ന് അറിയിക്കുകയായിരുന്നു. വിവാഹിതരായ ശേഷമാണ് ഇരുവരും വാടക ക്വാർട്ടേഴ്‌സിൽ താമസം തുടങ്ങിയത്.