പ്രതിഷേധം ഫലം കണ്ടു; സംസ്ഥാനത്ത് റദ്ദാക്കിയ ട്രെയിനുകൾ പുന:സ്ഥാപിച്ചു

സംസ്ഥാനത്ത് റദ്ദാക്കിയ ട്രെയിനുകൾ പുനഃസ്ഥാപിച്ചു. സർക്കാരിന്റെ ആവശ്യവും യാത്രക്കാരുടെ പ്രതിഷേധവും കണക്കിലെടുത്താണ് തീരുമാനം. തിരുവനന്തപുരം-കണ്ണൂർ, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി ട്രെയിനുകളും തിരുവനന്തപുരം-എറണാകുളം വേണാട് സ്പെഷ്യൽ സർവീസും തുടരും. റദ്ദാക്കിയ
 

സംസ്ഥാനത്ത് റദ്ദാക്കിയ ട്രെയിനുകൾ പുനഃസ്ഥാപിച്ചു. സർക്കാരിന്റെ ആവശ്യവും യാത്രക്കാരുടെ പ്രതിഷേധവും കണക്കിലെടുത്താണ് തീരുമാനം.

തിരുവനന്തപുരം-കണ്ണൂർ, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി ട്രെയിനുകളും തിരുവനന്തപുരം-എറണാകുളം വേണാട് സ്പെഷ്യൽ സർവീസും തുടരും. റദ്ദാക്കിയ സ്പെഷ്യൽ ട്രെയിനുകൾ പുനഃസ്ഥാപിക്കണമെന്ന് മന്ത്രി ജി.സുധാകരൻ റെയിൽവെ മന്ത്രിക്ക് കത്തെഴുതിയിരുന്നു.

ആവശ്യത്തിനു യാത്രക്കാരുണ്ടായിട്ടും ട്രെയിനുകൾ റദ്ദാക്കാനുള്ള തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. വൻ നഷ്ടത്തിലാണ് ഓടുന്നതെന്ന് പറഞ്ഞാണ് റെയിൽവെ ട്രെയിൻ സർവീസുകൾ റദ്ദാക്കിയത്