{"vars":{"id": "89527:4990"}}

ഫിറ്റ്‌നസ് സെന്ററിലെത്തിയ യുവതിയെ പീഡിപ്പിച്ചു; മുതിർന്ന കോൺഗ്രസ് നേതാവിന്റെ മകൻ അറസ്റ്റിൽ

 
[ad_1]

ഫിറ്റ്‌നസ് സെന്ററിലെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കണ്ണൂരിലെ മുതിർന്ന കോൺഗ്രസ് നേതാവിന്റെ മകൻ അറസ്റ്റിൽ. പയ്യന്നൂരിൽ ഫിറ്റ്‌നസ് സെന്റർ ഉടമയായ ശരത് നമ്പ്യാരാണ് അറസ്റ്റിലായത്. മുതിർന്ന കോൺഗ്രസ് നേതാവ് എം നാരായണൻ കുട്ടിയുടെ മകനാണ് ശരത് നമ്പ്യാർ

ഫിറ്റ്‌നസ് സെന്ററിലെത്തിയ യുവതിയെ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് 20കാരിയുടെ പരാതി. കഴിഞ്ഞ ദിവസമാണ് സംഭവം. ഫിസിയോ തെറാപ്പി ചെയ്യാൻ ഫിറ്റ്‌നസ് സെന്ററിലെത്തിയപ്പോൾ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്

പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ നേരത്തേയും ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ ആരും പരാതി നൽകാൻ തയ്യാറായിരുന്നില്ല.


[ad_2]