ഫേസ്ബുക്ക് ലൈവ് വഴി പുലഭ്യം വിളമ്പിയ ഫിറോസ് കുന്നംപറമ്പിലിനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു

ഫേസ്ബുക്ക് വഴി സ്ത്രീകളെ പുലഭ്യം പറഞ്ഞ ഫിറോസ് കുന്നംപറമ്പലിനെതിരെ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കെ എസ് യു മുൻ നേതാവായിരുന്ന യുവതിക്കെതിരെ നടത്തിയ അസഭ്യവർഷത്തെ
 

ഫേസ്ബുക്ക് വഴി സ്ത്രീകളെ പുലഭ്യം പറഞ്ഞ ഫിറോസ് കുന്നംപറമ്പലിനെതിരെ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കെ എസ് യു മുൻ നേതാവായിരുന്ന യുവതിക്കെതിരെ നടത്തിയ അസഭ്യവർഷത്തെ തുടർന്നാണ് കേസ്. ഫിറോസിനെതിരെ കർശന നടപടി സ്വീകരിക്കാൻ വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ ആവശ്യപ്പെട്ടു.

കേരളത്തിലെ സ്ത്രീകളെയാണ് അപമാനിച്ചതെന്നും ഇത് അനുവദിക്കാനാകില്ലെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു. ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് അവകാശപ്പെടുന്ന ഒരാൾ ഇത്രയും വൃത്തികെട്ട രീതിയിൽ സ്ത്രീകളെ അഭിസംബോധന ചെയ്യാൻ പാടില്ല. ഇങ്ങനെയുള്ളവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും ജോസഫൈൻ പറഞ്ഞു