ബിജെപി ഡൽഹിയിലേക്ക് കടത്തിയ നാല് എംഎൽഎമാരും തിരികെ എൻ സി പി ക്യാമ്പിലെത്തി; 54ൽ 53 പേരും ഒപ്പമുണ്ടെന്ന് ശരദ് പവാർ

മഹാരാഷ്ട്രയിൽ ത്രികക്ഷി സഖ്യത്തിന് കൂടുതൽ ആശ്വാസം നൽകി എൻ സി പിയുടെ കൂടുതൽ എംഎൽഎമാർ തിരികെയെത്തി. ബിജെപി ഡൽഹിയിലേക്ക് കടത്തിയ നാല് എംഎൽഎമാരും തിരികെ വന്നതായി എൻ
 

മഹാരാഷ്ട്രയിൽ ത്രികക്ഷി സഖ്യത്തിന് കൂടുതൽ ആശ്വാസം നൽകി എൻ സി പിയുടെ കൂടുതൽ എംഎൽഎമാർ തിരികെയെത്തി. ബിജെപി ഡൽഹിയിലേക്ക് കടത്തിയ നാല് എംഎൽഎമാരും തിരികെ വന്നതായി എൻ സി പി നേതാക്കൾ അറിയിച്ചു. 54 എംഎൽഎമാരിൽ 53 പേരും തങ്ങൾക്കൊപ്പമുണ്ടെന്ന് എൻ സി പി അറിയിച്ചു

മഹാരാഷ്ട്ര സർക്കാർ രൂപീകരണം സംബന്ധിച്ച കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഡൽഹിയിൽ നിന്ന് രണ്ട് എംഎൽഎമാർ മുംബൈയിലെത്തിയത്. ഇന്നലെ രണ്ട് പേർ മടങ്ങിവന്നിരുന്നു. അനിൽ പാട്ടീൽ, ബാബാസാഹിബ് പാട്ടീൽ, ദൗലത്ത് ദരോഡ, നർഹരി സിർവർ എന്നിവരാണ് തിരിച്ചെത്തിയത്.

52 എംഎൽഎമാർ ഇപ്പോൾ ഹയാത്ത് ഹോട്ടലിലുണ്ടെന്നും മറ്റൊരു എംഎൽഎയായ അന്ന ബൽസോഡെ ഉടൻ എത്തുമെന്നും എൻ സി സി നേതൃത്വം അറിയിക്കുന്നത്. ബിജെപി ക്യാമ്പിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാർ മാത്രമാണ് എൻ സി പി എംഎൽഎ ആയിട്ടുള്ളത്. അജിത് പവാറിനെയും തിരികെയെത്തിക്കാനുള്ള നീക്കങ്ങൾ ശക്തമാണ്

മുതിർന്ന നേതാവ് ചഗൻ ഭുജ്ബൽ എന്ന് അജിത് പവാറിന്റെ വീട്ടിലെത്തി സംസാരിച്ചിരന്നു. കുടുംബത്തിൽ നിന്നും സമ്മർദം ചെലുത്തി തിരിച്ചുകൊണ്ടുവരാനുള്ള നീക്കമാണ് നടക്കുന്നത്. തനിക്കൊപ്പം നിന്ന അംഗങ്ങൾ തിരികെ എൻ സി പി ക്യാമ്പിലേക്ക് പോയത് അജിത് പവാറിന് മേൽ സമ്മർദം വർധിപ്പിച്ചിട്ടുണ്ട്.

മഹാരാഷ്ട്ര,