ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നാല് ദിവസത്തേക്ക് കൂടി നീട്ടി

എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നാല് ദിവസത്തേക്ക് കൂടി നീട്ടി. ബംഗളൂരു സിവിൽ ആൻഡ് സിറ്റി സെഷൻസ് കോടതിയുടേതാണ് നടപടി. ഇ ഡി നൽകിയ
 

എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നാല് ദിവസത്തേക്ക് കൂടി നീട്ടി. ബംഗളൂരു സിവിൽ ആൻഡ് സിറ്റി സെഷൻസ് കോടതിയുടേതാണ് നടപടി. ഇ ഡി നൽകിയ അപേക്ഷ പരിഗണിച്ചാണ് നടപടി

ആദ്യം പത്ത് ദിവസത്തേക്കാണ് ഇ ഡി കസ്റ്റഡിക്ക് അപേക്ഷിച്ചിരുന്നത്. എന്നാൽ അഞ്ച് ദിവസമാണ് കോടതി അനുവദിച്ചത്. ഇതിന്റെ കാലാവധി ഇന്ന് തീർന്നതിനെ തുടർന്നാണ് വീണ്ടും കസ്റ്റഡി കാലാവധി നീട്ടാൻ ഇ ഡി അപേക്ഷ നൽകിയത്.

കസ്റ്റഡി നീട്ടുന്നതിനെ ബിനീഷിന്റെ അഭിഭാഷകർ ശക്തമായി എതിർത്തിരുന്നു. ബിനീഷിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടും ചികിത്സ നിഷേധിച്ചതായി അഭിഭാഷകർ ആരോപിച്ചു.