ഭക്ത ലക്ഷങ്ങൾക്ക് സായൂജ്യമായി പൊന്നമ്പല മേട്ടിൽ മകരവിളക്ക് തെളിഞ്ഞു

പൊന്നമ്പലമേട്ടിൽ ദർശന സായൂജ്യമേകി മകരവിളക്ക് തെളിഞ്ഞു. അയ്യപ്പ വിഗ്രഹത്തിൽ തിരുവാഭരണം ചാർത്തിയ ശേഷം 6.50ന് ശ്രീകോവിലിൽ ദീപാരാധന നടന്നു. ഇതിന് പിന്നാലെ പൊന്നമ്പല മേട്ടിൽ മകര വിളക്ക്
 

പൊന്നമ്പലമേട്ടിൽ ദർശന സായൂജ്യമേകി മകരവിളക്ക് തെളിഞ്ഞു. അയ്യപ്പ വിഗ്രഹത്തിൽ തിരുവാഭരണം ചാർത്തിയ ശേഷം 6.50ന് ശ്രീകോവിലിൽ ദീപാരാധന നടന്നു. ഇതിന് പിന്നാലെ പൊന്നമ്പല മേട്ടിൽ മകര വിളക്ക് തെളിയുകയായിരുന്നു

ഇതോടൊപ്പം ആകാശത്ത് മകരജ്യോതി മിന്നിമറഞ്ഞു. സന്നിധാനവും പരിസരവും ഭക്തലക്ഷങ്ങളാൽ നിറഞ്ഞിരുന്നു. പമ്പ, സന്നിധാനം, പാണ്ടിത്താവളം തുടങ്ങി വിളക്ക് ദർശിക്കാനാകുന്ന സ്ഥലങ്ങളിലെല്ലാം ഭക്തർ തടിച്ചു കൂടിയിരുന്നു

നേരത്തെ 25 അംഗ സംഘം തിരുവാഭരണ പേടകങ്ങൾ സന്നിധാനത്ത് എത്തിച്ചിരുന്നു. ശരംകുത്തിയിൽ വെച്ച് തന്ത്രി നിയോഗിച്ച സംഘം തിരുവാഭരണ വാഹക സംഘത്തെ സ്വീകരിച്ചു. തുടർന്ന് പതിനെട്ടാം പടിക്ക് മുകളിൽ വെച്ച് ദേവസ്വം അധികൃതർ ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ ഇത് ഏറ്റുവാങ്ങി.