മണ്ഡല മകര വിളക്ക് തീർഥാടനം: സന്നിധാനത്ത് ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം

മണ്ഡല മകര വിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് ശബരിമല സന്നിധാനത്ത് ഇന്ന് അവലോകന യോഗം ചേരും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിലാണ് യോഗം ചേരുക. ദേവസ്വം ബോർഡ്
 

മണ്ഡല മകര വിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് ശബരിമല സന്നിധാനത്ത് ഇന്ന് അവലോകന യോഗം ചേരും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിലാണ് യോഗം ചേരുക.

ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു, പത്തനംതിട്ട ജില്ല കലക്ടർ പി ബി നൂഹ്, സന്നിധാനം ഡ്യൂട്ടി മജിസ്‌ട്രേറ്റ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തും. ഇതുവരെ നടത്തിയ ഒരുക്കങ്ങളാണ് യോഗത്തിന്റെ പ്രധാന അജണ്ട

ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ ശബരിമല ക്ഷേത്രനട തുറന്നിരുന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മേൽശാന്തി വി എൻ വാസുദേവൻ നമ്പൂതിരിയാണ് നട തുറന്ന് ശ്രീകോവിലിൽ ദീപം തെളിയിച്ചത്. ഇതിന് പിന്നാലെ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ സ്ഥാനാരോഹണവും നടന്നു. ശബരിമല മേൽശാന്തിയായി എ കെ സുധീർ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായി എം എസ് പരമേശ്വരൻ നമ്പൂതിരിയുമാണ് സ്ഥാനമേറ്റത്.