മരട് ഫ്‌ളാറ്റിലെ താമസക്കാരെ ഇന്ന് മുതൽ ഒഴിപ്പിച്ചു തുടങ്ങും

മരട് ഫ്ളാറ്റുകളിലെ താമസക്കാരെ ഇന്ന് മുതൽ ഒഴിപ്പിച്ചു തുടങ്ങും. ഒക്ടോബർ 3 വരെയാണ് താമസക്കാരെ ഒഴിപ്പിക്കാനുള്ള കാലാവധി. ഇതിന് ശേഷമാകും ഫ്ളാറ്റുകൾ പൊളിച്ചുനീക്കാനുള്ള നടപടികൾ ആരംഭിക്കുക നിബന്ധനകൾ
 

മരട് ഫ്‌ളാറ്റുകളിലെ താമസക്കാരെ ഇന്ന് മുതൽ ഒഴിപ്പിച്ചു തുടങ്ങും. ഒക്ടോബർ 3 വരെയാണ് താമസക്കാരെ ഒഴിപ്പിക്കാനുള്ള കാലാവധി. ഇതിന് ശേഷമാകും ഫ്‌ളാറ്റുകൾ പൊളിച്ചുനീക്കാനുള്ള നടപടികൾ ആരംഭിക്കുക

നിബന്ധനകൾ അംഗീകരിക്കാതെ ഫ്‌ളാറ്റുകളിൽ നിന്ന് ഒഴിയില്ലെന്ന പിടിവാശിയിലാണ് ഉടമകൾ. ഇന്നലെ ഇവർ റാന്തൽ വിളക്ക് കത്തിച്ച് പ്രതിഷേധിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി ഫ്‌ളാറ്റുകളിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.

മാന്യമായ പുനരധിവാസം വേണമെന്നാണ് ഇവരുടെ ആവശ്യം. ഏലൂർ മേഖലയിൽ പുനരധിവാസം അനുവദിക്കാമെന്ന് സർക്കാർ അറിയിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗമാളുകളും ഇതിന് തയ്യാറല്ല. മരടിന് അടുത്തുള്ള പ്രദേശങ്ങളിൽ തന്നെ പുനരധിവാസം ഉറപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം.