മലപ്പുറത്ത് മരണാനന്തര ചടങ്ങിൽ പങ്കെടുത്തയാൾക്ക് കൊവിഡ്; 300 പേരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശം

മലപ്പുറത്ത് മരണാനന്തര ചടങ്ങിൽ പങ്കെടുത്തയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഒപ്പം പങ്കെടുത്ത 300 പേരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. ചേലേമ്പ്രപ്പാറയിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത കാവനൂർ സ്വദേശിക്കാണ്
 

മലപ്പുറത്ത് മരണാനന്തര ചടങ്ങിൽ പങ്കെടുത്തയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഒപ്പം പങ്കെടുത്ത 300 പേരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. ചേലേമ്പ്രപ്പാറയിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത കാവനൂർ സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ജൂലൈ പത്തിന് മരിച്ച കെ അബ്ദുൽ ഖാദർ മുസ്ല്യാരുടെ മൃതദേഹം മൻഹജൂർ റാഷാദ് ഇസ്ലാമിക് കോളജിൽ പൊതുദർശനത്തിന് വെച്ചിരുന്നു. ഇവിടെയാണ് കാവനൂർ സ്വദേശി അന്തിമോപദാരം അർപ്പിക്കാൻ എത്തിയത്. ഇതേസമയം ഇവിടെയുണ്ടായിരുന്ന 300 പേരോട് നിരീക്ഷണത്തിൽ പോകാനാണ് ആരോഗ്യവകുപ്പ് നിർദേശിച്ചത്.

കൊവിഡ് സ്ഥിരീകരിച്ച രോഗിയുടെ റൂട്ട് മാപ്പ് തയ്യാറാക്കിയപ്പോഴാണ് മരണാനന്തര ചടങ്ങിൽ പങ്കെടുത്തിരുന്നുവെന്ന് വ്യക്തമായത്.