മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ തീപിടിത്തം; 10 നവജാത ശിശുക്കൾ വെന്തുമരിച്ചു

മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയിൽ സർക്കാർ ആശുപത്രിയിൽ തീപിടിത്തം. 10 നവജാത ശിശുക്കൾ അപകടത്തിൽ വെന്തുമരിച്ചതായി എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ച പുലർച്ചെയാണ് ആശുപത്രിയിലെ സിക്ക്
 

മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയിൽ സർക്കാർ ആശുപത്രിയിൽ തീപിടിത്തം. 10 നവജാത ശിശുക്കൾ അപകടത്തിൽ വെന്തുമരിച്ചതായി എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ച പുലർച്ചെയാണ് ആശുപത്രിയിലെ സിക്ക് ന്യൂ ബോൺ കെയർ യൂനിറ്റിൽ തീപിടിത്തമുണ്ടായത്

ഏഴ് കുട്ടികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി സിവിൽ സർജൻ പ്രമോദ് ഖണ്ടാതെ അറിയിച്ചു.