മിഠായിത്തെരുവിൽ കട തുറക്കാൻ ശ്രമം; ടി നസറുദ്ദീൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസ്

കോഴിക്കോട് മിഠായിത്തെരുവിൽ അനുമതിയില്ലാതെ കട തുറക്കാൻ ശ്രമിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു. ഏറെ
 

കോഴിക്കോട് മിഠായിത്തെരുവിൽ അനുമതിയില്ലാതെ കട തുറക്കാൻ ശ്രമിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു. ഏറെ ആളുകൾ എത്തിച്ചേരുന്ന മിഠായി തെരുവിൽ കടകൾ തുറന്ന് പ്രവർത്തിക്കാൻ കലക്ടറുടെ അനുമതിയുണ്ടായിരുന്നില്ല

അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് മിഠായി തെരുവിൽ തുറക്കാൻ അനുമതി നൽകിയിരുന്നത്. എന്നാൽ വിലക്ക് ലംഘിച്ച് കട തുറക്കുമെന്ന് അറിയിച്ചാണ് ടി നസറുദ്ദീനും സംഘവും രാവിലെ എത്തിയത്. തന്റെ ബ്യൂട്ടി സ്റ്റോർ എന്ന കട തുറക്കാൻ ശ്രമിച്ചപ്പോഴേക്കും പോലീസെത്തി ഇത് അടപ്പിക്കുകയായിരുന്നു

കട തുറക്കാതെ ജീവിക്കാൻ സാധിക്കില്ലെന്നും കയ്യിൽ പണമില്ലെന്നും പറഞ്ഞാണ് നസറുദ്ദീൻ മിഠായിത്തെരുവിലെത്തിയത്. അതേസമയം പോലീസ് സംഘം നേരത്തെ തന്നെ സ്ഥലത്ത് എത്തിയിരുന്നു.