മുഖ്യമന്ത്രി ജനരോഷത്തിന് മുന്നിൽ ഒരിക്കൽ കൂടി മുട്ടുകുത്തിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കേണ്ടെന്ന മന്ത്രിസഭാ തീരുമാനം ജനരോഷത്തിന് മുന്നിൽ ഒരിക്കൽ കൂടി മുഖ്യമന്ത്രി മുട്ടുമടക്കിയതിന് തെളിവാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അമിത വൈദ്യുതി
 

പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കേണ്ടെന്ന മന്ത്രിസഭാ തീരുമാനം ജനരോഷത്തിന് മുന്നിൽ ഒരിക്കൽ കൂടി മുഖ്യമന്ത്രി മുട്ടുമടക്കിയതിന് തെളിവാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അമിത വൈദ്യുതി ബില്ലിലും സ്പ്രിംഗ്ലർ വിവാദത്തിലും കോൺഗ്രസ് സമരം ശക്തമാക്കിയപ്പോഴാണ് മുഖ്യമന്ത്രിക്ക് ബോധോദയമുണ്ടായത്.

മുഖ്യമന്ത്രിക്ക് സ്വതന്ത്രമായി ചിന്തിക്കാനുള്ള ശേഷി നഷ്ടമായി. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന കാര്യത്തിൽ കടുംപിടിത്തം പാടില്ലെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടതാണ്. എല്ലാ കാര്യത്തിലും മുഖ്യമന്ത്രിയുടെ സമീപനം ഇങ്ങനെയാണ്. ഉപദേശവൃന്ദത്തിന്റെയും പി ആർ സംഘത്തിന്റെയും തടവറയിലാണ് മുഖ്യമന്ത്രി

പ്രവാസികളുടെ വരവ് എങ്ങനെയും തടയാനാണ് തുടക്കം മുതൽ മുഖ്യമന്ത്രിയും സർക്കാരും ശ്രമിച്ചത്. അതിനെതിരെയാണ് പ്രതിപക്ഷം സമരത്തിന് ഇറങ്ങിയത്. മുഖ്യമന്ത്രി ഇപ്പോൾ സ്വന്തം തെറ്റ് തിരുത്താൻ തയ്യാറായത് സ്വാഗതാർഹമാണ്.

പിപിഇ കിറ്റുകൾ പൂർണമായും സൗജന്യമായി പ്രവാസികൾക്ക് നൽകണം. തീരുമാനത്തിലെ അവ്യക്തത മാറ്റണം. കേരളത്തിലേക്ക് കൂടുതൽ വിമാന സർവീസിനായി കേന്ദ്രത്തിൽ സമ്മർദം ചെലുത്തണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.