മുഖ്യമന്ത്രിയെ പ്രകീർത്തിച്ചതിൽ ക്ഷമാപണവുമായി ഫിറോസ് കുന്നുംപറമ്പിൽ

മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ച് സംസാരിച്ചതിൽ ക്ഷമാപണവുമായി തവനൂരിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഫിറോസ് കുന്നുംപറമ്പിൽ. താൻ യുഡിഎഫിനെ തള്ളിപ്പറഞ്ഞിട്ടില്ല. ചാനലുകൾക്ക് നൽകിയ അഭിമുഖം അവർക്ക് താത്പര്യമുള്ള രീതിയിൽ
 

മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ച് സംസാരിച്ചതിൽ ക്ഷമാപണവുമായി തവനൂരിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഫിറോസ് കുന്നുംപറമ്പിൽ. താൻ യുഡിഎഫിനെ തള്ളിപ്പറഞ്ഞിട്ടില്ല. ചാനലുകൾക്ക് നൽകിയ അഭിമുഖം അവർക്ക് താത്പര്യമുള്ള രീതിയിൽ പ്രചരിപ്പിക്കുകയാണ്

എൽഡിെഫ് വജിയം രാഷ്ട്രീയത്തിൽ വലിയ പരിചയമില്ലാത്ത ഒരാളെന്ന നിലയ്ക്ക് ഞാൻ വിലയിരുത്തിയത് കിറ്റും പെൻഷനും നൽകിയത് കൊണ്ടാണെന്നാണ്. ജയിച്ചാലും തോറ്റാലും തവനൂരിലെ ഒരാളായി അവർക്കൊപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകുകയാണ്

അറിവില്ലായ്മ മൂലം ഞാൻ നൽകിയ അഭിമുഖം കൊണ്ട് യുഡിഎഫ് പ്രവർത്തകർക്കുണ്ടായ വിഷമത്തിൽ ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും ഫിറോസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.