മുന്നോക്ക സംവരണത്തിന് ജനുവരി മുതൽ മുൻകാല പ്രാബല്യം വേണമെന്ന് എൻ എസ് എസ്

മുന്നോക്ക സംവരണത്തിന് മുൻകാല പ്രാബല്യം വേണമെന്ന് എൻഎസ്എസ്. ജനുവരി മുതൽ മുൻകാല പ്രാബല്യം അനുവദിക്കണമെന്നാണ് നായർ സർവീസ് സൊസൈറ്റിയുടെ ആവശ്യം. മുന്നോക്ക സംവരണത്തിലെ നിലവിലെ വ്യവസ്ഥകൾ തുല്യനീതിക്ക്
 

മുന്നോക്ക സംവരണത്തിന് മുൻകാല പ്രാബല്യം വേണമെന്ന് എൻഎസ്എസ്. ജനുവരി മുതൽ മുൻകാല പ്രാബല്യം അനുവദിക്കണമെന്നാണ് നായർ സർവീസ് സൊസൈറ്റിയുടെ ആവശ്യം. മുന്നോക്ക സംവരണത്തിലെ നിലവിലെ വ്യവസ്ഥകൾ തുല്യനീതിക്ക് നിരക്കാത്തത് ആണെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പറഞ്ഞു

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി നീക്കിവെച്ച ഒഴിവുകളിൽ അനുയോജ്യരായ ഉദ്യോഗാർഥികളെ ലഭിക്കാതെ വന്നാൽ അത്തരം ഒഴിവുകൾ അതേ സമുദായത്തിൽ നിന്ന് തന്നെ നികത്തപ്പെടണം. സംവരണേതര വിഭാഗത്തിൽപ്പെട്ടവരുടെ നിയമനടേൺ പുതുക്കി നിശ്ചയിക്കണം

പുതിയ സർക്കാർ ഉത്തരവ് ജാതി സംവരണത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി എസ് എൻ ഡി പിയും മുസ്ലിം ലീഗും വിമർശനവുമായി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അപാകതകൾ ചൂണ്ടി എൻ എസ് എസും രംഗത്തുവന്നത്.