മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കും; കൽപ്പറ്റ സുരക്ഷിത മണ്ഡലമെന്ന് വിലയിരുത്തൽ

നിയമസഭാ തെരഞ്ഞെടുപ്പിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കും. കോഴിക്കോട് നിന്നോ വയനാട്ടിൽ നിന്നോ മത്സരിക്കാനാണ് മുല്ലപ്പള്ളി താത്പര്യം അറിയിച്ചിരിക്കുന്നത്. കൽപ്പറ്റ സുരക്ഷിത മണ്ഡലമാണെന്ന വിലയിരുത്തലാണ് മുല്ലപ്പള്ളിക്കുള്ളത്.
 
മുല്ലപ്പള്ളി വടക്കൻ കേരളത്തിൽ മത്സരിച്ചാൽ അവിടുത്തെ കാര്യങ്ങൾ അനുകൂലമാക്കുമെന്നാണ് ഹൈക്കമാൻഡ് കണക്കുകൂട്ടുന്നത്. സിപിഎമ്മിന് പൊതുവേ വേരോട്ടമുള്ള വടക്കൽ കേരളത്തിൽ കെപിസിസി പ്രസിഡന്റ് തന്നെ പ്രചാരണത്തിന് ചുക്കാൻ പിടിക്കണമെന്നാണ് ഹൈക്കമാൻഡ് നിർദേശിച്ചിരിക്കുന്നത്

കൽപ്പറ്റ കാലങ്ങളായി യുഡിഎഫിനെ വിജയിപ്പിക്കുന്ന മണ്ഡലാണ്. ഇതാണ് മുല്ലപ്പള്ളി കണ്ണുവെക്കുന്നത്. വടകരയിൽ മത്സരിക്കാൻ താത്പര്യമില്ലെന്നും രാമചന്ദ്രൻ അറിയിച്ചിട്ടുണ്ട്.