യുഎപിഎ ചുമത്തിയ സംഭവം: ജനാധിപത്യ അവകാശം കവർന്നെടുക്കുന്ന നടപടിയെന്ന് സിപിഐഎം ഏരിയാ കമ്മിറ്റി പ്രമേയം

പാർട്ടി പ്രവർത്തകരുടെ പേരിൽ യു എ പി എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിനെതിരെ സിപിഐഎം ഏരിയാ കമ്മിറ്റിയുടെ പ്രമേയം. നോട്ടീസും ലഘുലേഖയും കൈവശം വെച്ചതിന് അറസ്റ്റ്
 

പാർട്ടി പ്രവർത്തകരുടെ പേരിൽ യു എ പി എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിനെതിരെ സിപിഐഎം ഏരിയാ കമ്മിറ്റിയുടെ പ്രമേയം. നോട്ടീസും ലഘുലേഖയും കൈവശം വെച്ചതിന് അറസ്റ്റ് ചെയ്യേണ്ടതില്ല. ജനാധിപത്യ അവകാശം കവർന്നെടുക്കുന്ന നടപടി തെറ്റാണെന്നും സിപിഐഎം സൗത്ത് ഏരിയ കമ്മിറ്റിയിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു

യുഎപിഎ ചുമത്തിയ നടപടി പിൻവലിക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. നോട്ടീസ് കൈവശം വെച്ചതിന് യുഎപിഎ ചുമത്തുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും പ്രമേയത്തിൽ പറയുന്നു. കഴിഞ്ഞ ദിവസം സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയും യു എ പി എ ചുമത്തിയതിനെതിരെ രംഗത്തുവന്നിരുന്നു.

കോഴിക്കോട് പന്തീരങ്കാവിൽ വെച്ചാണ് സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ കൂടിയായ രണ്ട് യുവാക്കളെ മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചുവെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തത്.