രാജന്റെ മക്കൾക്കായി ബോബി ചെമ്മണ്ണൂർ വിവാദ സ്ഥലം വാങ്ങി നൽകി

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ആത്മഹത്യാശ്രമത്തിനിടെ പൊള്ളലേറ്റ് മരിച്ച രാജനും അമ്പിളിയും താമസിച്ചിരുന്ന വീടും ഭൂമിയും വിലയ്ക്ക് വാങ്ങി ബോബി ചെമ്മണ്ണൂർ. ഭൂമിയുടമയായ വസന്തയിൽ നിന്നാണ് രാജന്റെ മക്കൾക്കായി ബോബി
 

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ആത്മഹത്യാശ്രമത്തിനിടെ പൊള്ളലേറ്റ് മരിച്ച രാജനും അമ്പിളിയും താമസിച്ചിരുന്ന വീടും ഭൂമിയും വിലയ്ക്ക് വാങ്ങി ബോബി ചെമ്മണ്ണൂർ. ഭൂമിയുടമയായ വസന്തയിൽ നിന്നാണ് രാജന്റെ മക്കൾക്കായി ബോബി ചെമ്മണ്ണൂർ സ്ഥലം വാങ്ങി നൽകിയത്.

രാജന്റെ രണ്ട് മക്കളുടെ പേരിൽ തന്നെയാണ് ഭൂമി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭൂമിയുടെ രേഖകൾ ശനിയാഴ്ച വൈകുന്നേരം രാജന്റെ മക്കൾക്ക് കൈമാറും. അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണ് തങ്ങൾക്ക് തന്നെ വേണമെന്നും ഈ മണ്ണ് വിട്ട് എവിടേക്കുമില്ലെന്നും രാജന്റെ മക്കൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.