ലക്ഷദ്വീപിലാരും പട്ടിണി കിടക്കുന്നില്ല; ഭക്ഷ്യകിറ്റ് വിതരണത്തിന്റെ ആവശ്യമില്ലെന്ന് അഡ്മിനിസ്‌ട്രേഷന്‍ കോടതിയില്‍

കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനായി ലോക്ക്ഡൗണ് പ്രഖ്യാപിച്ച പശ്ചാത്തലത്തില് ലക്ഷദ്വീപില് യാതൊരു ഭക്ഷ്യപ്രതിസന്ധിയുമില്ലെന്ന് അഡ്മിനിസ്ട്രേഷന് . ദ്വീപില് ഭക്ഷ്യകിറ്റ് വിതരണത്തിന്റെ ആവശ്യമില്ലെന്ന് അഡ്മിനിസ്ട്രേഷന് ഹൈക്കോടതിയെ അറിയിച്ചു. ലോക്ഡൗണ് നിലവിലുണ്ടെങ്കിലും
 

കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ലക്ഷദ്വീപില്‍ യാതൊരു ഭക്ഷ്യപ്രതിസന്ധിയുമില്ലെന്ന് അഡ്മിനിസ്‌ട്രേഷന്‍ . ദ്വീപില്‍ ഭക്ഷ്യകിറ്റ് വിതരണത്തിന്റെ ആവശ്യമില്ലെന്ന് അഡ്മിനിസ്‌ട്രേഷന്‍ ഹൈക്കോടതിയെ അറിയിച്ചു. ലോക്ഡൗണ്‍ നിലവിലുണ്ടെങ്കിലും ദ്വീപില്‍ 39 ന്യായവില കടകള്‍ തുറന്നിരിക്കുന്നുണ്ട്. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മൂന്ന് മണിക്കൂര്‍ വീതവും തുറക്കുന്നുണ്ട്. മത്സബന്ധനമടക്കമുള്ള തൊഴിലുകള്‍ക്ക് നിലവില്‍ തടസമില്ലെന്നും ലക്ഷദ്വീപില്‍ ആരും വിശന്നിരിക്കുന്നില്ലെന്നുമാണ് കോടതിക്കുമുന്നില്‍ അഡ്മിനിസ്‌ട്രേഷന്‍ വിശദീകരണം നല്‍കിയത്.

ലോക്ക്ഡൗണായതിനാല്‍ ലക്ഷദ്വീപില്‍ അടിയന്തരമായി ഭക്ഷ്യകിറ്റുകള്‍ വിതരണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ലക്ഷദ്വീപില്‍ ചികിത്സയും വിദ്യാഭ്യാസവും നല്‍കുന്ന പശ്ചാത്തലത്തില്‍ ഭരണകൂടം ഭക്ഷ്യകിറ്റുകള്‍ കൂടി നല്‍കേണ്ടതില്ലെന്ന നിലപാടിലാണ് അഡ്മിനിസ്‌ട്രേഷനുള്ളത്. കടകള്‍ തുറന്നിരിക്കുകയും തൊഴിലിന് പോകാന്‍ സൗകര്യമുണ്ടായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പൊതുതാല്‍പ്പര്യ ഹര്‍ജിക്ക് പ്രസക്തിയില്ലെന്ന വാദവും അഡ്മിനിസ്‌ട്രേഷന്‍ കോടതിയില്‍ ഉയര്‍ത്തി.

കൊവിഡ് കേസുകളുടെ പശ്ചാത്തലത്തില്‍ ദ്വീപില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ പ്രദേശത്തെ 80 ശതമാനത്തില്‍ അധികം പേരുടെ വീട്ടിലും ആളുകള്‍ക്ക് ജോലിക്ക് പോകുവാനോ അവരുടെ ഉപജീവനത്തിനോ മാര്‍ഗമില്ല എന്നായിരുന്നു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നായിരുന്നു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ദ്വീപിലെ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കളക്ടറുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നത്.