ലോക്ഡൗൺ; ഭക്ഷ്യ സാധനങ്ങളുടെ വില കുതിച്ചുയരുന്നു, ഒരു കിലോ ഉള്ളിക്ക് 110 രൂപ വരെ ഈടാക്കിയതായി കണ്ടെത്തി

സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യ സാധനങ്ങളുടെ വില കുതിച്ചുയരുന്നു. സാധനങ്ങൾക്ക് അമിത വില ഈടാക്കിയതിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ചാലയിൽ രണ്ട് കടകൾ അടപ്പിച്ചു. ഉള്ളി വില
 

സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യ സാധനങ്ങളുടെ വില കുതിച്ചുയരുന്നു. സാധനങ്ങൾക്ക് അമിത വില ഈടാക്കിയതിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ചാലയിൽ രണ്ട് കടകൾ അടപ്പിച്ചു. ഉള്ളി വില കിലോയ്ക്ക് 110 രൂപ ഈടാക്കിയതായി കണ്ടെത്തി. ഭക്ഷ്യ സാധനങ്ങൾക്ക് വില കൂട്ടുന്നതിന്റെ പശ്ചാത്തലത്തിൽ ജില്ലകളിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.

മാത്രമല്ല, നിരോധനാജ്ഞ ലംഘിച്ച് നിരത്തിലിറങ്ങുന്ന വാഹനങ്ങൾ തടയുമ്പോൾ അത്യാവശ്യമാണെങ്കിൽ മാത്രം രേഖകൾ പരിശോധിച്ചാൽ മതിയെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.

അതേസമയം, അത്യാവശ്യ സാധനങ്ങൾ വാങ്ങി ശേഖരിച്ചു വയ്ക്കണമെന്ന നിർദേശം ആളുകൾ പാലിക്കുന്നില്ലെന്ന് കാസർഗോഡ് ഐജി വിജയ് സാഖറെ പറഞ്ഞു. ഈ രീതി തുടർന്നാൽ നിലപാട് കടുപ്പിക്കേണ്ടി വരുമെന്നും ഐജി വ്യക്തമാക്കി.