വയനാട്ടിൽ ജനവാസ കേന്ദ്രത്തിലിറങ്ങി നാട്ടുകാരെ വിറപ്പിച്ച കടുവയെ ഒടുവിൽ കണ്ടെത്തി

വയനാട് കൊളവള്ളിയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി. കൊളവള്ളിയിലെ പാറകവലയിൽ കൃഷിയിടത്തിലാണ് കടുവയെ കണ്ടെത്തിയത്. ഡ്രോൺ ഉപയോഗിച്ചുള്ള തെരച്ചിലിലാണ് വനപാലകർ കടുവയെ കണ്ടത്. കഴിഞ്ഞ രണ്ട് ദിവസമായി
 

വയനാട് കൊളവള്ളിയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി. കൊളവള്ളിയിലെ പാറകവലയിൽ കൃഷിയിടത്തിലാണ് കടുവയെ കണ്ടെത്തിയത്. ഡ്രോൺ ഉപയോഗിച്ചുള്ള തെരച്ചിലിലാണ് വനപാലകർ കടുവയെ കണ്ടത്.

കഴിഞ്ഞ രണ്ട് ദിവസമായി കടുവക്ക് വേണ്ടിയുള്ള തെരച്ചിലിൽ ആയിരുന്നു നാട്ടുകാരും വനപാലകരും. നിരവധി നാട്ടുകാരെയും വനംവകുപ്പ് ഉദ്യോഗസ്ഥനെയും വളർത്തുമൃഗങ്ങളെയും കടുവ ഉപദ്രവിച്ചിരുന്നു.

കടുവ കബനി വിട്ടു പോയിട്ടില്ലെന്ന് വനംവകുപ്പ് ഇന്നലെ തന്നെ ഉറപ്പിച്ചിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെ കൃഷിയിടത്തിൽ കടുവയുടെ കാൽപ്പാടുകളും കണ്ടു.