വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണം: ക്രൈംബ്രാഞ്ച് നാളെ കുറ്റപത്രം സമർപ്പിക്കും

വരാപ്പുഴ കസ്റ്റഡി മരണക്കേസിന്റെ കുറ്റപത്രം നാളെ ക്രൈംബ്രാഞ്ച് സമർപ്പിക്കും. എസ് ഐ ദീപക് ഉൾപ്പെടെ നാല് പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് കുറ്റപത്രം സമർപ്പിക്കുന്നത്. ആരോപണവിധേയനായ ഡിഐജി എ.വി
 

വരാപ്പുഴ കസ്റ്റഡി മരണക്കേസിന്റെ കുറ്റപത്രം നാളെ ക്രൈംബ്രാഞ്ച് സമർപ്പിക്കും. എസ് ഐ ദീപക് ഉൾപ്പെടെ നാല് പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് കുറ്റപത്രം സമർപ്പിക്കുന്നത്. ആരോപണവിധേയനായ ഡിഐജി എ.വി ജോർജിനെ കേസിൽ സാക്ഷിയാക്കിയിട്ടുണ്ട്.

2018ൽ ഏപ്രിൽ 9നാണ് വരാപ്പുഴ സ്വദേശി ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തുന്നത്. ശ്രീജിത്തിനെ പോലീസ് ആളു മാറി കസ്റ്റഡിയിലെടുത്തുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. റൂറൽ ടാസ്‌ക് ഫോഴ്‌സിലെ അംഗങ്ങളായ സന്തോഷ് കുമാർ, സുമേഷ്, ജിതിൻ രാജ് എന്നിവരാണ് ആദ്യ മൂന്ന് പ്രതികൾ. വരാപ്പുഴ എസ് ഐ ആയിരുന്ന ദീപക് നാലാം പ്രതിയും വടക്കൻ പറവൂർ സിഐ ആയിരുന്ന ക്രിസ്പിൻ സാം അഞ്ചാം പ്രതിയുമാണ്

വരാപ്പുഴ സ്റ്റേഷനിലെ പോലീസുകാരാണ് മറ്റ് പ്രതികൾ. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തപ്പോൾ തന്നെ ആർ ടി എഫ് ഉദ്യോഗസ്ഥർ ക്രൂരമായി മർദിച്ചിരുന്നു. പിന്നീട് സ്റ്റേഷനിൽ ദീപകിന്റെ മർദനത്തിന് ഇരയായെന്നും റിപ്പോർട്ടിൽ പറയുന്നു