വാരിയംകുന്നൻ സിനിമ ചർച്ചയാക്കുന്നതിൽ എകെജി സെന്ററിന്റെ ഗൂഢാലോചനയെന്ന് കെ സുരേന്ദ്രൻ

ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയം കുന്നൻ സിനിമ ചർച്ചയാകുന്നതിന് പിന്നിൽ എ കെ ജി സെന്ററിന്റെ ഗൂഢാലോചനയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ആഷിഖ്
 

ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയം കുന്നൻ സിനിമ ചർച്ചയാകുന്നതിന് പിന്നിൽ എ കെ ജി സെന്ററിന്റെ ഗൂഢാലോചനയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ആഷിഖ് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും ഉദ്ദേശ്യം എല്ലാവർക്കും അറിയാം. പ്രവാസി ചർച്ചകളെ വഴി മാറ്റാനാണ് സിപിഎം ശ്രമം എന്നും സുരേന്ദ്രൻ ആരോപിച്ചു

സിനിമ ചരിത്രത്തെ വളച്ചൊടിക്കുന്നതാണ്. ഇതിന്റെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണെന്നും സുരേന്ദ്രൻ പറഞ്ഞു. നിരവധി ബിജെപി, ആർ എസ് എസ്, നേതാക്കളാണ് സിനിമക്കെതിരെ രംഗത്തുവന്നത്. പൃഥ്വിരാജിനെതിരെയും ആഷിഖ് അബുവിനെതിരെയും സൈബർ ആക്രമണം നടക്കുന്നുണ്ട്. പൃഥ്വിയുടെ മാതാവ് മല്ലിക സുകുമാരനെയടക്കം തെറിവിളിച്ചാണ് സമൂഹ മാധ്യമങ്ങളിലെ സംഘ്പരിവാർ മുഖങ്ങൾ ആക്രമണം അഴിച്ചു വിടുന്നത്.