വി എസിന്റെ ആരോഗ്യനിലയിൽ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നതായി മെഡിക്കൽ ബുള്ളറ്റിൻ

തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ തൃപ്തികരമായ മാറ്റമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന്
 

തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ തൃപ്തികരമായ മാറ്റമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

ഇന്നലെയാണ് വി എസിനെ ശ്രീചിത്രയിലേക്ക് മാറ്റിയത്. പരിശോധനയിൽ തലച്ചോറിൽ നേരിയ രക്തസ്രാവം കണ്ടെത്തിയിരുന്നു. അടിക്കടിയുണ്ടാകുന്ന രക്തസമ്മർദ വ്യത്യാസം പരിശോധിക്കാനായാണ് വി എസിനെ ശ്രീചിത്രയിലേക്ക് മാറ്റിയത്.