വിലക്കയറ്റം പിടിച്ചുനിർത്താൻ കേന്ദ്രം: ഉള്ളി കയറ്റുമതി നിരോധിച്ചു

ഉള്ളി കയറ്റുമതി ചെയ്യുന്നത് കേന്ദ്രസർക്കാർ നിരോധിച്ചു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഉത്തരവിറക്കിയത്. ഉള്ളിവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. എല്ലാത്തരത്തിലുമുള്ള ഉള്ളിയും കയറ്റുമതി ചെയ്യാൻ നിരോധനമേർപ്പെടുത്തി നിരോധം
 

ഉള്ളി കയറ്റുമതി ചെയ്യുന്നത് കേന്ദ്രസർക്കാർ നിരോധിച്ചു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഉത്തരവിറക്കിയത്. ഉള്ളിവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. എല്ലാത്തരത്തിലുമുള്ള ഉള്ളിയും കയറ്റുമതി ചെയ്യാൻ നിരോധനമേർപ്പെടുത്തി

നിരോധം ഉടൻ പ്രാബല്യത്തിൽ വരുമെന്നും സർക്കാർ വ്യക്തമാക്കി. മറ്റൊരു ഉത്തരവ് വരുന്നത് വരെയാണ് നിരോധനം. ഒരാഴ്ചക്കിടെ ഉള്ളിവില എൺപത് ശതമാനമാത്തോളം വർധിച്ച സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടൽ.