വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ശ്രീനിവാസന്‍

വൈറ്റമിന് സി, കോവിഡിനെ പ്രതിരോധിക്കുമെന്ന നടന് ശ്രീനിവാസന്റെ പരാമര്ശം വിവാദമായിരുന്നു. ഒരു ദിനപത്രത്തിലെഴുതിയ ലേഖനത്തിലായിരുന്നു ശ്രീനിവാസന്റെ പരാമര്ശം. ഇതിനെതിരെ സമൂഹമാധ്യമങ്ങളില് വ്യാപക വിമര്ശനം ഉയര്ന്നിരുന്നു. ഇതിനെതുടര്ന്ന് വിശദീകരണവുമായി
 

വൈറ്റമിന്‍ സി, കോവിഡിനെ പ്രതിരോധിക്കുമെന്ന നടന്‍ ശ്രീനിവാസന്റെ പരാമര്‍ശം വിവാദമായിരുന്നു. ഒരു ദിനപത്രത്തിലെഴുതിയ ലേഖനത്തിലായിരുന്നു ശ്രീനിവാസന്റെ പരാമര്‍ശം. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെതുടര്‍ന്ന് വിശദീകരണവുമായി ശ്രീനിവാസന്‍ രംഗത്തെത്തി.

 

‘ഈ രംഗത്ത് ഗവേഷണം നടത്തുന്ന ചിലരുടെ അനുഭവങ്ങളും അറിവുകളുമാണ് ഞാന്‍ പങ്കുവെച്ചത്.അവരില്‍ ചിലരെ എനിക്കു നേരിട്ടറിയാം. മറ്റു ചിലരെ വായനയിലൂടെയും.അതിന്റെ ആധികാരികത തെളിയിക്കേണ്ടത് ആരംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ്. ഞാന്‍ ആരോഗ്യ രംഗത്ത് ഗവേഷണം നടത്തിയ ആളല്ല. ഇത് കേരളത്തിലെ ചികിത്സാരീതിയെക്കുറിച്ചോ ഇപ്പോള്‍ നടപ്പാക്കുന്ന ആരോഗ്യപ്രവര്‍ത്തനങ്ങളെകുറിച്ചോ ഉള്ള വിമര്‍ശനവുമല്ല, ‘ഇപ്പോഴത്തെ നടത്തിപ്പില്‍ എന്തെങ്കിലും പാകപ്പിഴയുണ്ടെന്നു തോന്നിയാല്‍ അക്കാര്യം തുറന്നു പറയാന്‍ മടിയുമില്ല. പക്ഷേ ഇതുവരെഎനിക്കങ്ങനെ തോന്നിയിട്ടുമില്ല. ആരോഗ്യരംഗത്തെ ചൂഷണങ്ങള്‍ക്കെതിരെ മാത്രമാണ് ഞാനെന്നും ശബ്ദമുയര്‍ത്തിയിട്ടുള്ളത്. അത്യാവശ്യഘട്ടങ്ങളില്‍ ആശുപത്രിയുടേയും ഡോക്ടര്‍മാരുടേയും സഹായം തേടുന്ന സാധാരണ മനുഷ്യനാണ് ഞാന്‍.

ചില പുതിയ ചിന്തകള്‍ ഉണ്ടാകുന്നത് നല്ലതാണെന്നു തോന്നിയപ്പോള്‍ പറഞ്ഞ കാര്യങ്ങളാണ് ലേഖനമായി വന്നത്. അത് ഉടന്‍ നടപ്പാക്കേണ്ട കാര്യങ്ങളാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. രോഗങ്ങള്‍ക്ക് ചികിത്സ നിശ്ചയിക്കേണ്ടത് ആ രംഗത്തുള്ളവര്‍തന്നെയാണ്. വ്യത്യസ്തമായ ഒരു അഭിപ്രായമുണ്ടായാല്‍ അതു തുറന്നു പറയും,’ ശ്രീനിവാസന്‍ വ്യക്തമാക്കി.