വീടും പുഴയും തമ്മിലുള്ള ദൂരം 500 മീറ്റർ; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ

കൊല്ലത്ത് ഇത്തിക്കര ആറ്റിൽ നിന്നും ആറ് വയസ്സുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ. കുട്ടിയുടെ വീട്ടിൽ നിന്നും ആറ്റിലേക്ക് 500 മീറ്ററോളം ദൂരമുണ്ടെന്നാണ്
 

കൊല്ലത്ത് ഇത്തിക്കര ആറ്റിൽ നിന്നും ആറ് വയസ്സുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ. കുട്ടിയുടെ വീട്ടിൽ നിന്നും ആറ്റിലേക്ക് 500 മീറ്ററോളം ദൂരമുണ്ടെന്നാണ് പറയുന്നത്. വീട്ടിൽ കളിച്ചു കൊണ്ടിരുന്ന കുട്ടി ഒറ്റയ്ക്ക് ഇത്ര ദൂരം എന്തിനാണ് വന്നതെന്ന് നാട്ടുകാർ ചോദിക്കുന്നു

സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ദേവനന്ദയുടെ മൃതദേഹം ഉടൻ പോസ്റ്റുമോർട്ടം നടത്താനാണ് തീരുമാനം. മണൽ വാരുന്നതിനെ തുടർന്നുണ്ടാകുന്ന നിരവധി കുഴികൾ പുഴയിലുണ്ട്. ഇതാകാം ഇന്നലെ നടന്ന തിരച്ചിലിൽ കുട്ടിയെ കണ്ടെത്താനാകാതെ പോയതെന്ന് ജില്ലാ കലക്ടർ ബി അബ്ദുൽ നാസർ പറഞ്ഞു

ഇന്ന് രാവിലെ ഏഴരക്ക് ശേഷമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇത്തിക്കര ആറ്റിൽ മുങ്ങൽ വിദഗ്ധർ തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം പൊന്തിയത്. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.