ശബരിമല തീർഥാടകൻ നിലയ്ക്കലിൽ കുഴഞ്ഞുവീണു മരിച്ചു

ശബരിമല തീർഥാടകൻ കുഴഞ്ഞുവീണു മരിച്ചു. ദർശനത്തിന് എത്തിയ തൃശ്ശൂർ വല്ലൂർ സ്വദേശി ഇ എ ബാലൻ(71) ആണ് നിലയ്ക്കലിൽ കുഴഞ്ഞുവീണ് മരിച്ചത്. നിലയ്ക്കലിലേക്കുള്ള കെ എസ് ആർ
 

ശബരിമല തീർഥാടകൻ കുഴഞ്ഞുവീണു മരിച്ചു. ദർശനത്തിന് എത്തിയ തൃശ്ശൂർ വല്ലൂർ സ്വദേശി ഇ എ ബാലൻ(71) ആണ് നിലയ്ക്കലിൽ കുഴഞ്ഞുവീണ് മരിച്ചത്. നിലയ്ക്കലിലേക്കുള്ള കെ എസ് ആർ ടി സി ബസിൽ വെച്ചായിരുന്നു ബാലൻ കുഴഞ്ഞുവീണത്.

ഉടനെ നിലയ്ക്കൽ എമർജൻസി ഓപറേഷൻ സെന്ററിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം തുടർ നടപടികൾക്കായി പത്തനംതിട്ട സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.