ശബരിമലയിൽ തീർഥാടകരുടെ എണ്ണം വർധിപ്പിക്കുന്നത് പരിഗണിക്കുമെന്ന് ദേവസ്വം മന്ത്രി

ശബരിമലയിൽ തീർഥാടകരുടെ എണ്ണം വർധിപ്പിക്കുന്നത് പരിഗണനയിലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം വാരാന്ത്യങ്ങളിൽ 2000 പേർക്കാണ് ദർശനത്തിന് അനുമതി. ഇത് 5000 ആയി
 

ശബരിമലയിൽ തീർഥാടകരുടെ എണ്ണം വർധിപ്പിക്കുന്നത് പരിഗണനയിലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം വാരാന്ത്യങ്ങളിൽ 2000 പേർക്കാണ് ദർശനത്തിന് അനുമതി. ഇത് 5000 ആയി ഉയർത്താനാണ് ആലോചിക്കുന്നത്

വരുമാന പ്രതിസന്ധി കണക്കിലെടുത്ത് പ്രതിദിനം ദർശനത്തിന് അനുവദിച്ചിരിക്കുന്ന ഭക്തരുടെ എണ്ണം കൂട്ടണമെന്ന് ബോർഡ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം

സാധാരണ മണ്ഡല മകര വിളക്ക് ദിവസകാലത്ത് പ്രതിദിനം മൂന്നര കോടി രൂപയിലധികം വരുമാനമുണ്ടായിരുന്നു. നിലവിൽ ഇത് പത്ത് ലക്ഷം രൂപയിൽ താഴെയാണ്. ഇത് കണക്കിലെടുത്താണ് തീർഥാടകരുടെ എണ്ണം വർധിപ്പിക്കുന്നത് പരിഗണിക്കുന്നത്. മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായും ചർച്ച നടത്തിയ ശേഷമാകും തീരുമാനം.