ശബരിമലയിൽ പോകുമെന്ന് രഹ്ന ഫാത്തിമ; സുരക്ഷ ആവശ്യപ്പെട്ട് ഐജിക്ക് അപേക്ഷ നല്‍കി

ശബരിമലയിൽ പോകാൻ സുരക്ഷ ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ ഈ വർഷവും രംഗത്ത്. കൊച്ചി ഐ ജി ഓഫീസിലെത്തിയാണ് ഇവർ സുരക്ഷ ആവശ്യപ്പെട്ടത്. ഇത്തവണ ശബരിമലയിൽ പോകാൻ സാധിക്കുമെന്നാണ്
 

ശബരിമലയിൽ പോകാൻ സുരക്ഷ ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ ഈ വർഷവും രംഗത്ത്. കൊച്ചി ഐ ജി ഓഫീസിലെത്തിയാണ് ഇവർ സുരക്ഷ ആവശ്യപ്പെട്ടത്. ഇത്തവണ ശബരിമലയിൽ പോകാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും രഹ്ന ഫാത്തിമ പറഞ്ഞു

തന്റെ ജന്മദിനമായ നവംബർ 26ന് മാലയിടാനാണ് രഹ്ന ഫാത്തിമയുടെ തീരുമാനം. പോലീസ് തീരുമാനം അറിയിച്ച ശേഷം ശബരിമലയിലേക്ക് പോകുന്നതിനുള്ള തീയതി അറിയിക്കുമെന്നും ഇവർ പറഞ്ഞു

നാട്ടിൽ നിലവിലിരിക്കുന്ന നിയമവ്യവസ്ഥക്ക് അനുസരിച്ചാണ് ശബരിമലയിലേക്ക് പോകുന്നത്. അതിനുള്ള അവകാശമുണ്ട്. തന്റെ കുടുംബത്തോടൊപ്പമാകും മല കയറുകയെന്നും രഹ്ന ഫാത്തിമ പറഞ്ഞു

കഴിഞ്ഞ വർഷവും രഹ്ന ഫാത്തിമ ശബരിമലയിലേക്ക് പോകാൻ ശ്രമിച്ചിരുന്നു. പോലീസ് സുരക്ഷയോടെ ഇവർ നടപ്പന്തൽ വരെ എത്തുകയും ചെയ്തിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് പോലീസ് ഇവരെ തിരികെ മലയിറക്കിയത്.