ശിവശങ്കറെ കസ്റ്റംസ് നാളെ ജയിലിൽ വെച്ച് ചോദ്യം ചെയ്യും

റിമാൻഡിൽ കഴിയുന്ന എം ശിവശങ്കറെ കസ്റ്റംസ് നാളെ ചോദ്യം ചെയ്യും. സ്വർണക്കടത്ത്, ഡോളർ കടത്ത് തുടങ്ങിയ കേസുകളിലാണ് മൊഴിയെടുക്കുന്നത്. രാവിലെ പത്ത് മുതൽ വൈകുന്നേരം അഞ്ച് മണി
 

റിമാൻഡിൽ കഴിയുന്ന എം ശിവശങ്കറെ കസ്റ്റംസ് നാളെ ചോദ്യം ചെയ്യും. സ്വർണക്കടത്ത്, ഡോളർ കടത്ത് തുടങ്ങിയ കേസുകളിലാണ് മൊഴിയെടുക്കുന്നത്. രാവിലെ പത്ത് മുതൽ വൈകുന്നേരം അഞ്ച് മണി വരെ ജയിലിലെത്തി മൊഴിയെടുക്കാനാണ് കോടതിയുടെ അനുവാദമുള്ളത്.

മൊഴിയെടുക്കലിന് ശേഷം ഇരു കേസുകളിലും ശിവശങ്കറുടെ അറസ്റ്റ് രേഖപ്പെടുത്താനാണ് കസ്റ്റംസിന്റെ നീക്കം. സ്വർണക്കടത്ത് ശിവശങ്കറിന്റെ അറിവോടെയായിരുന്നുവെന്ന് സ്വപ്ന മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടികൾ.