ശ്രീകണ്ഠാപുരം നഗരം വെള്ളത്തിൽ മുങ്ങി; പറശ്ശിനിക്കടവ് ക്ഷേത്രത്തിലും വെള്ളം കയറി

കനത്ത മഴയിൽ കണ്ണൂർ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളാകെ വെള്ളത്തിൽ മുങ്ങി. ശ്രീകണ്ഠാപുരം നഗരം മുഴുവൻ വെള്ളത്തിനടിയിലായി. വളപട്ടണം പുഴ കരകവിഞ്ഞതിനെ തുടർന്ന് അഞ്ച് പഞ്ചായത്തുകളിൽ വെള്ളം കയറി.
 

കനത്ത മഴയിൽ കണ്ണൂർ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളാകെ വെള്ളത്തിൽ മുങ്ങി. ശ്രീകണ്ഠാപുരം നഗരം മുഴുവൻ വെള്ളത്തിനടിയിലായി. വളപട്ടണം പുഴ കരകവിഞ്ഞതിനെ തുടർന്ന് അഞ്ച് പഞ്ചായത്തുകളിൽ വെള്ളം കയറി. പറശ്ശിനി കടവ് ക്ഷേത്രവും വെള്ളത്തിൽ മുങ്ങി

കണ്ണൂർ ജില്ലയിലെ വിവിധയിടങ്ങളിൽ ചെറിയ ഉരുൾപൊട്ടലും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പയ്യാവൂർ പഞ്ചായത്തിലെ ചീത്തപ്പാറയിലും കേളകം അടയ്ക്കാത്തോട് വനപ്രദേശത്തുമാണ് ഉരുൾപൊട്ടലുണ്ടായത്. ഏക്കറുകണക്കിന് കൃഷി നശിച്ചു. തളിപ്പറമ്പ്-ഇരട്ടി സംസ്ഥാനപാതയിൽ ഗതാഗതം തടസ്സപ്പെട്ടു

രാത്രിയിൽ മഴ ശക്തിപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കുകയാണ്. ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.