സംഘ്പരിവാറിന് ഡിവൈഎഫ്‌ഐയുടെ മറുപടി; പാലക്കാട് നഗരസഭക്ക് മുകളിൽ ദേശീയപതാക ഉയർത്തി

ഭരണഘടനാ സ്ഥാപനമായ പാലക്കാട് നഗരസഭയ്ക്ക് മുകളിൽ മതചിഹ്നമായ ജയ് ശ്രീറാം ഫ്ളക്സ് സംഘ്പരിവാർ ഉയർത്തിയതിനെ തുടർന്നുള്ള വിവാദം പുകയവെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. നഗരസഭക്ക് മുകളിൽ ദേശീയപതാക ഉയർത്തിയാണ്
 

ഭരണഘടനാ സ്ഥാപനമായ പാലക്കാട് നഗരസഭയ്ക്ക് മുകളിൽ മതചിഹ്നമായ ജയ് ശ്രീറാം ഫ്‌ളക്‌സ് സംഘ്പരിവാർ ഉയർത്തിയതിനെ തുടർന്നുള്ള വിവാദം പുകയവെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. നഗരസഭക്ക് മുകളിൽ ദേശീയപതാക ഉയർത്തിയാണ് ഡി വൈ എഫ് ഐ സംഘ്പരിവാറിന് മറുപടി നൽകിയത്.

അതേസമയം നഗരസഭക്ക് മുകളിൽ ജയ് ശ്രീറാം ഫ്‌ളക്‌സ് ഉയർത്തിയ ബിജെപിക്കാർക്കെതിരെ കേസെടുത്തതായി പാലക്കാട് പോലീസ് മേധാവി സുജിത്ത് ദാസ് അറിയിച്ചു. നഗരസഭാ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കോൺഗ്രസും സിപിഎമ്മുമാണ് പരാതി നൽകിയത്.

സ്ഥാനാർഥികൾക്കും കൗണ്ടിംഗ് ഏജന്റുമാർക്കും മാത്രം പ്രവേശനമുണ്ടായിരുന്ന വോട്ടിംഗ് സെന്റർ ഉൾപ്പെടുന്ന കെട്ടിടത്തിൽ കൗണ്ടിംഗ് ദിവസമാണ് ബിജെപിക്കാർ മതചിഹ്നവുമായി എത്തിയത്.